കൊല്ലത്ത് വിനോദയാത്രയ്ക്ക് മുൻപ് സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസംപ്രകടനം നടത്തിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് രണ്ടുദിവസങ്ങളിലായി രണ്ടു ദിവസങ്ങളിലായി അഭ്യാസ പ്രകടനം നടന്നത്.വെണ്ടാര്‍ വിദ്യാധിരാജ സ്കൂള്‍ വളപ്പില്‍ അഭ്യാസപ്രകടനം നടത്തിയ ബസാണ് മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഈ ബസിന്റെ ഡ്രൈവര്‍ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസന്‍സ് പിടിച്ചെടുത്തു.
പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായി ഈയടുത്ത ദിവസങ്ങളില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ബസുകളുടെയും ഉടമകളോട് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 23നാണ് പ്ലസ്ടു വിദ്യാർത്ഥികൾ വിനോദ യാത്രയ്ക്കായി വിളിച്ച ടൂറിസ്റ്റ് ബസ് അപകടകരമാം വിധം സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നത്. നിരവധി കുട്ടികൾ ഗ്രൗണ്ടിൽ നിൽക്കുമ്പോഴായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം നടക്കുമ്പോൾ അധ്യാപകരുടെ നിയന്ത്രണം ഉണ്ടായിരുന്നില്ല.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വിദ്യാർത്ഥി ക്യാമ്പസിൽ വാഹനം ഇടിച്ച് മരിച്ചതിനെ തുടർന്ന് കർശന നിയമങ്ങൾ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയിരുന്നു.
Discussion about this post