തിരുവനന്തപുരം: സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നല്കി. മനപൂര്‍വം ആഭ്യന്തര മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. പരേഡിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താന്‍ മന്ത്രിയെ സല്യൂട്ട് ചെയ്യാതിരുന്നതെന്ന് ഋഷിരാജ് വ്യക്തമാക്കി. ആരെയും മനപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു.
വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാഡമയില്‍ എത്തിയ രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ ഋഷിരാജ് സിംഗ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്.
Discussion about this post