ലണ്ടന്‍: ഐ.എസ് അനുഭാവമുള്ള നിരീക്ഷിക്കാന്‍ ഒരാഴ്ച ബ്രിട്ടന് ചെലവഴിക്കുന്നത് 2.5 ലക്ഷം പൗണ്ട് (248.95 കോടി രൂപ). ഐഎസ് അനുഭാവമുള്ളവരെന്ന് സംശയിക്കുന്ന 350 പേരാണ് ബ്രിട്ടന്റെ കൈവശമുള്ളത്. 24 മണിക്കൂര്‍ ഇവരെ നിരീക്ഷിക്കാന്‍ 10 പേരടങ്ങിയ ടീമുകളാണ് വേണ്ടത്. ദിവസം 10,000 പൗണ്ടാണ് ഒരാള്‍ക്ക് വരുന്ന ചെലവെന്ന്സുരക്ഷാ വിദഗ്ധന്‍ കേണല്‍ റിച്ചാര്‍ഡ് കെംപ് പറഞ്ഞു.
ഓരോരുത്തരെയും നിരീക്ഷിക്കുന്നതിനിടെ പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നു, അതിലൂടെ കൂടുതല്‍ വിപുലമായ ശൃംഖലയിലേക്കത്തെുന്നു, അത് പിന്നെയും ചെലവ് വര്ധിക്കാനിടയാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തീവ്രവാദികളെന്ന് സംശയിക്കുന്ന 2000ത്തിലധികം പേരും യു.കെ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞവര്‍ഷമിത് 385 മാത്രമായിരുന്നു.
ഐ.എസ് നിയന്ത്രണമേഖലയിലേക്ക് പോയ 700 ബ്രിട്ടന് സ്വദേശികളില്‍ പകുതിയും തിരിച്ചുവന്നശേഷം കൂടുതല്‍ തീവ്രമായ കാഴ്ചപ്പാടുകള്‍വെച്ച് പുലര്‍ത്തുന്നുണ്ടെന്ന് സ്കോട്ട്ലന്‍ഡ് യാര്‍ഡ് തീവ്രവാദവിരുദ്ധ മേധാവി മാര്‍ക് റോവ്ലി പറഞ്ഞു. തീവ്രവാദവിരുദ്ധ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിലുള്ളവരെ ആഴ്ചകളില്‍ കൗണ്‍സലിങ് നടത്താനായി സൈക്കോളജിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. കുടുംബകോടതികള്‍ വഴി കുട്ടികള്‍ സിറിയയിലേക്കും ഇറാഖിലേക്കും പോകുന്നത് തടയാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
രാജ്യക്കാരില്‍ ഐസിസ് അനുഭാവം കൂടുന്നത് ബ്രിട്ടന് വളരെ ഗൗരവമായാണ് എടുക്കുന്നത്.
Discussion about this post