ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും നിരോധിക്കപ്പെട്ട ജമ-ഉദ്-ദവ തലവനുമായ ഹഫീസ് സയീദ് തീവ്രവാദ പ്രവര്‍ത്തനത്തിന് ധനസഹായം നല്കിയ കേസില്‍ തീവ്രവാദ വിരുദ്ധ കോടതി അടുത്ത മാസം വിചാരണ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) സയീദിന്റെയും കൂട്ടാളികളുടെയും തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വാദം കേള്‍ക്കുകയും വിചാരണ തീയതിയായി ഡിസംബര്‍ 7 നിശ്ചയിക്കുകയും ആയിരുന്നു.
Discussion about this post