തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോൺഗ്രസ് എംഎൽഎയ്ക്ക് മറുപടിയുമായി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബിജെപി എംപി മധ്യപ്രദേശിൽ കാലുകുത്തിയാൽ പച്ചയ്ക്ക് കത്തിക്കുമെന്ന് കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാങ്കിയായിരുന്നു ഭീഷണി മുഴക്കിയത്. പാർലമെന്റിൽ പ്രഗ്യ വിവാദ പരാമർശം നടത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
कांग्रेसियों को जिंदा जलाने का पुराना अनुभव है1984 मैं सिखों को और नैना साहनी को तंदूर में जलाने तक का।@RahulGandhi ने आतंकी कहा और उनके विधायक गोवर्धन दांगी मुझे जलाएंगे।ठीक है तो मैं आ रही हूं ब्यावरा उनके निवास मुल्तानपुरा पर दिनांक 8 दिसंबर 2019 समय सायं 4:00 बजे जला लीजिए
— Sadhvi Pragya Singh Thakur (@sadhvipragyag) November 30, 2019
ബിയോറ എംഎൽഎയായ ഗോവർദ്ധനോട് തന്റെ വെല്ലുവിളി നടപ്പിലാക്കാൻ ട്വീറ്റിലൂടെയാണ് പ്രഗ്യ ആവശ്യപ്പെട്ടിരിക്കുന്നത് ബിയോറയിലെത്തുന്ന ദിവസവും സമയവും പരസ്യമാക്കിയാണ് പ്രഗ്യയുടെ വെല്ലുവിളി. ഡാങ്കിയുടെ ബിയോറയുടെ വീട്ടിൽ ഡിസംബർ എട്ടിന് വൈകീട്ട് നാല് മണിക്ക് എത്തുമെന്നാണ് പ്രഗ്യ ഭീഷണിയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.
1984 ൽ സിഖുകാരെ ചുട്ടുകൊന്നതിന്റെ പഴയ അനുഭവം കോൺഗ്രസുകാർക്ക് ഉണ്ടെന്നും പ്രഗ്യ ട്വീറ്റിലൂടെ വിമർശിക്കുന്നുണ്ട്.
Discussion about this post