തിരുവനന്തപുരം: ക്രിസ്തുമസിന് വീടുകളിൽ വീഞ്ഞുണ്ടാക്കുന്നതിന് നിരോധനമില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. വീട്ടിൽ വീഞ്ഞുണ്ടാക്കിയാൽ എക്സൈസ് നടപടി സ്വീകരിക്കില്ലെന്നും മന്ത്രി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാർഷിക ഉത്പന്നങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാമെന്ന കാർഷിക സർവ്വകലാശാലയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സർക്കാർ വിഷയം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post