തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും മക്കളെയും മര്‍ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈതമുക്ക് റയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന യുവതിയാണ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് കാട്ടി ശിശുക്ഷേമ സമിതിക്ക് കുഞ്ഞുങ്ങളെ കൈമാറിയത്. ആറ് മക്കളില്‍ നാലുപേരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.
ഭര്‍ത്താവ് കുഞ്ഞുമോന്‍ മദ്യപിച്ചു വന്ന് തന്നെയും കുഞ്ഞുങ്ങളെയും മര്‍ദിക്കാറുണ്ടെന്നും വീട്ടു ചെലവിന് പണം തരാറില്ലെന്നും കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ യുവതി പറഞ്ഞിരുന്നു.
Discussion about this post