ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി ട്വന്റിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ മറികടന്നു. ക്യാപ്റ്റന്‍ വിരാട് വിരാട് കോലിയുടെയും, ഓപ്പണര്‍ കെ എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വിരാട് കോലി 50 പന്തില്‍ 6 ബൗണ്ടറിയും 6 സിക്‌സറുമടക്കം 94 റണ്‍സാണ് നേടിയത്.
208 റണ്‍സെന്ന വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമായത്.
13.3 ഓവര്‍ പിന്നിടുമ്പോള്‍ 50 റണ്‍സ് തികച്ച് കെ എല്‍ രാഹുലും 16.2 ഓവര്‍ പിന്നിടുമ്പോള്‍ റിഷഭ് പന്തും പുറത്തായി.
നേരത്തെ, ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്തടിച്ചപ്പോള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് വിന്‍ഡീസ് നേടിയത്.
ജാസണ്‍ ഹോള്‍ഡര്‍ (24), ദിനേശ് രാംദിന്‍ (11) എന്നിവര്‍ പുറത്താകാതെ നിന്നു.ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ അര്‍ധ സെഞ്ച്വറി (56) നേടി. കീറോണ്‍ പൊള്ളാര്‍ഡ് (37),ലെന്‍ഡ്ല്‍സിമ്മണ്‍സ് (രണ്ട്), എവിന്‍ ലൂയിസ് (40),ബ്രണ്ടന്‍ കിങ് (31)എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍.10 ഓവറില്‍ 100 റണ്‍സ് പിന്നിട്ട വിന്‍ഡീസ് 16ാം ഓവറില്‍ 150ഉം പിന്നിട്ടിരുന്നു.
യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ പാഴാക്കിയത് തിരിച്ചടിയായി.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും അവസാന 11-ല്‍ ഉള്‍പ്പെടുത്തിയില്ല. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.
മൂന്ന് ട്വന്റി20 മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇന്ന്.
Discussion about this post