വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ലഷ്മി കാന്ത് ബാജ്പേയ് പറഞ്ഞു. 403 സീറ്റുകളാണ് യുപിയില്‍ ആകെയുള്ളത്.
2017ലെ യുപി തെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റു നേടുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ബാജ്പേയ് പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലക്ഷ്യം കൈവരിക്കാന്‍ പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞു. ബൂത്ത് ലവല്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ബിജെപി സംസ്ഥാനാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 376 നിയമസഭ സീറ്റുകളില്‍ ഭൂരിപക്ഷം നേടിയിരുന്നു. ഇത് അടുത്ത തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. ജനങ്ങളില്‍ പരമാവധി എത്താനാണ് ശ്രമം. അംഗത്വ വിതരണത്തില്‍ പാര്‍ട്ടി സംസ്ഥാനത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഒന്നര കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം ിതിനകം ഒരു കോടിയോളം പേര് മെമ്പര്‍ഷിപ്പ് എടുത്തുവെന്നും ബാജ്പേയ് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ തലത്തിലും വലിയ പരാജയമാണ്. സംസ്ഥാനത്ത് വികസനം നടപ്പാക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാരിന് കഴിയുന്നില്ലെന്നും ബാജ്പേയ് കുറ്റപ്പെടുത്തി.
Discussion about this post