പാലക്കാട്: വാളയാര്‍ കേസിലെ പ്രതിയെ മര്‍ദ്ദിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം. ഇന്നലെ രാത്രിയാണ് പ്രതിയെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റ് റോഡരുകില്‍ കിടന്ന മധുവിനെ പൊലീസാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മധുവിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. മധുവിനെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. നാട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും മധുവിനോട് പറഞ്ഞിരുന്നു.
വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ അഞ്ച് പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ തെളിവില്ലെന്ന് കണ്ട് മൂന്നാം പ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ടിരുന്നു. വി മധു, എം മധു, ഷിബു എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് 2017-ലാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
Discussion about this post