തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മല്‍സരം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്നത്തെ മത്സരത്തില്‍ സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മണ്ണില്‍ സഞ്ജു കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യമത്സരത്തില്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വീമാനത്തില്‍ അംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു
വലിയ ആരവത്തോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വീമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്.പ്രത്യേക വിമാനത്തി വൈകീട്ട് 7ന് തിരുവനന്തപുരം അന്താരാഷ്ട്ര വീമാനതാവളത്തിലെത്തിയ ടീമംഗങ്ങളെ കനത്ത സുരക്ഷാ വലയത്തില്‍ കോവളം ലീല റിസോര്‍ട്ടില്‍ എത്തിച്ചു. സഞ്ജു സാംസന്‍ കളിക്കുമെന്ന പ്രത്യാശ ആരാധകര്‍ പങ്കുവെച്ചു. വൈകീട്ട് 7ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലായിരിക്കും മത്സരം നടക്കുക. മത്സരത്തിനു മുന്നോടിയായി ടീം പ്രാക്ടീസ് ഉണ്ടാകില്ല.
മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.
സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥര്‍ സേവനം അനുഷ്ഠിക്കും. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
Discussion about this post