പൂനെ: സ്ത്രീകളുടെ വിശ്വാസം ആർജിക്കാൻ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ സുരക്ഷിതരാണെന്ന ബോധം സ്ത്രീകൾക്ക് ലഭിക്കാൻ പൊലീസ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂനെയില്‍ നടക്കുന്ന പൊലീസ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം ആർജിക്കാൻ പൊലീസിന് സാധിക്കണം. കര്‍ത്തവ്യവും കടമയും നിറവേറ്റുന്നതില്‍ പൊലീസുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് താൻ മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ പൊലീസിന് തുടർന്നും സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഈ നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പാലിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Discussion about this post