തിരുവനന്തപുരം: ചന്ദ്രയാന്‍-3 വിക്ഷേപണം 2020 നവംബറില്‍ നടത്താല്‍ പദ്ധതിയിട്ട് ഐഎസ്ആര്‍ഒ. ഇതിനായി കൂടുതല്‍ പണം ഐഎസ്ആര്‍ഒ കേന്ദ്രസര്ക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി ഐഎസ്ആര്‍ഒ അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒ തേടിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനും അവിടെ പരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു നേരത്തെ ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്.
ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബര്‍ വരെ നീളുന്നത്.
Discussion about this post