ഡല്‍ഹി: നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അഭിപ്രായത്തില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചീഫ് ജസ്റ്റീസിന്റെ പക്വമായ വാക്കുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നീതി വൈകുന്നതില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. നീതി നിര്‍വഹണത്തില്‍ സ്ഥിരമായി കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടല്‍ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു ഉപരാഷ്ട്രപതി.
ശനിയാഴ്ച ജോധ്പുരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ചീഫ് ജസ്റ്റീസിന്റെ അഭിപ്രായപ്രകടനം.
നീതി എന്നത് പ്രതികാരമായാല്‍ നീതിക്ക് അതിന്റെ സ്വഭാവം നഷ്ടപ്പെടുമെന്നും തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതിയെന്നുമായിരുന്നു ബോബ്ഡെയുടെ വാക്കുകള്‍. തെലങ്കാനയില്‍ വെറ്റനറി ഡോക്ടറെ മാനഭംഗപ്പെടുത്തി തീവച്ചു കൊന്ന പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം.
Discussion about this post