കോഴിക്കോട്: ടൂറിസ്റ്റ് ബസ്സ് അപകടക്കളി വീണ്ടും വിവാദമാവുന്നു. വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ആഘോഷിച്ചത് ടൂറിസറ്റ് ബസ്സിന് മുകളില്‍ അപകടം വിളിച്ച് വരുത്തി. വയനാട് താമരശ്ശേരിയിലാണ് സംഭവം. ബസ്സിന് മുകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ കെങ്കേമം ആക്കിയത്.
ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ ആരോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നു. കോരങ്ങാട് ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും ഡിസംബര്‍ 1ന് ബാംഗ്ലൂരിലേക്ക് ടൂര്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെതായിരുന്നു ഈ അപകട ആഘോഷം.
Discussion about this post