ഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും ആയുധ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധ നിയമ ഭേദഗതി ബില്‍ ഇന്ന് ലോകസഭയില്‍ പാസാക്കി. 1959-ലെ ആയുധ നിയമമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. നിരോധിത ആയുധങ്ങളുടെ അനധികൃത നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്നതാണ് ആയുധ നിയമ ഭേദഗതി ബില്‍.
അനധികൃത ആയുധ നിര്‍മ്മിക്കുകയും വില്പന നടത്തുകയും ചെയ്യുന്നവര്‍ക്ക് 7 മുതല്‍ 14 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.
Discussion about this post