ഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗ് ഠാക്കൂറാണു പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
വായു മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയിരിക്കുകയാണെന്നും ഇതുകാരണം ആയുസ് കുറഞ്ഞുവരികയാണെന്നും പിന്നെ എന്തിനാണ് വധശിക്ഷയെന്നുമാണു പ്രതി ഹര്‍ജിയില്‍ ചോദിക്കുന്നത്. കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പ്രതിയുടെ പുന:പരിശോധന ഹര്‍ജി.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ചതന്നെ നടപ്പാക്കുമെന്ന സൂചകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനായി ബിഹാറിലെ ബക്സര്‍ ജയില്‍ അധികൃതരോട് ഡിസംബര്‍ 14-ന് മുന്‍പായി 10 തൂക്കുകയറുകള്‍ നിര്‍മിച്ചു നല്‍കണമെന്നു ജയില്‍ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post