തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ യാതൊരു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് തുറന്നടിച്ച ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളിലും ചെന്നിത്തല സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മന്ത്രിതല സംഘത്തിന്റെ വിദേശയാത്ര, 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന് ചെയര്മാന്മാരെ വിദേശത്തേക്ക് അയക്കുന്ന സംഭവം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു ചൊവ്വാഴ്ച ചെന്നിത്തല സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
Discussion about this post