മുംബൈ: ഇന്ത്യ ഉയര്‍ത്തിയ 240 എന്ന റണ്‍മലക്ക് മുന്നില്‍ വെസ്റ്റിന്‍ഡീസ് പകച്ചപ്പോള്‍ ഇന്ത്യക്കു മൂന്നാം ട്വന്റി20യില്‍ 67 റണ്‍സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. 241 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.
നേരത്തെ, നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ240 റണ്‍സ് അടിച്ചെടുത്തത്. കെ.എല്‍. രാഹുല്‍ (91),രോഹിത് ശര്‍മ(71), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (70) എന്നിവര്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ചു. കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി നേട്ടം നഷ്ടമായത് മാത്രമാണ് ഇന്ത്യന്‍ ആരാധകരുടെ ഏക നിരാശ. അവസാന ഓവറിലെ നാലാം പന്തിലാണ് രാഹുല്‍ പുറത്തായത്. റിഷഭ് പന്ത് റണ്ണെടുക്കാതെ പുറത്തായി.
ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Discussion about this post