മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടശേഷമാണ് വകുപ്പ് വിഭജനത്തില്‍ അന്തിമ ധാരണയായത്.
ശിവസേന ആഭ്യന്തര വകുപ്പും നഗരവികസന വകുപ്പും കൈകാര്യം ചെയ്യും. ധനകാര്യ വകുപ്പും ഭവനനിര്‍മാണ വകുപ്പും എന്‍.സി.പിക്കാണ്. റവന്യൂവകുപ്പാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.
ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെ ആഭ്യന്തര മന്ത്രിയാകും. വനം-പരിസ്ഥിതി, മണ്ണ്-ജലസംരക്ഷണം, ടൂറിസം തുടങ്ങിയ വകുപ്പുകളും ഇദ്ദേഹത്തിന് നല്‍കും. പൊതുമരാമത്ത് വകുപ്പും ശിവസേനക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.
ഗ്രാമ വികസനം, സാമൂഹ്യ നീതി, ജല സ്രോതസ്, എക്സൈസ്, നൈപുണ്യ വികസനം, ആരോഗ്യ കാര്യം തുടങ്ങിയ വകുപ്പുകള്‍ എന്‍.സി.പിക്ക് ലഭിക്കും. വൈദ്യുതി, ഊര്‍ജ വകുപ്പുകളും മെഡിക്കല്‍ വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസം, അനിമല്‍ ഹസ്ബന്‍ഡറി, ക്ഷീര വികസനം, ഫിഷറീസ് മുതലായ വകുപ്പുകളും കോണ്‍ഗ്രസിന് ലഭിക്കും.
Discussion about this post