ഡല്‍ഹി: വിമാനയാത്രാ സുരക്ഷാ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ നല്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പിഴ 10 ഇരട്ടിയായി വര്‍ധിപ്പിച്ചു കൊണ്ട് എട്ടുവര്‍ഷം പഴക്കമുള്ള നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടിരൂപയായി പിഴ ശിക്ഷ വര്‍ധിക്കും.
സുരക്ഷാ നിയമങ്ങളില്‍ എന്ത് ലംഘനം നടന്നാലും ഡയറക്ടറ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവക്ക് വിമാനക്കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള അധികാരവും നിയമഭേദഗതി നല്‍കും.
എയര്‍ബസ് എ320നിയോ വിമാനങ്ങള്പ്രാറ്റ്, വിറ്റ്നി എന്‍ജിനുകളുമായി ഘടിപ്പിക്കുമ്പോള്‍ അപകട സാധ്യതയേറെയുണ്ട്. ഈ പതിപ്പുകള്‍ ഉപയോഗിക്കുന്ന വിമാന കമ്പനികള്‍ ഇവരുടെ എല്ലാ വിമാനങ്ങളിലും മാറ്റം വരുത്തണമെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം. ഇത്തരം നിര്‍ദേശങ്ങള്‍ ഇനി പാലിക്കാതെ പോയാല്‍ പുതിയ നിയമ പ്രകാരം കടുത്ത പിഴയൊടുക്കേണ്ടി വരും.
Discussion about this post