ആക്രമം ഒന്നിനും പരിഹാരമല്ലെന്ന് തമിഴ്സൂപ്പര്‍ താരം രജനീകാന്ത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് മതമൗലികവാദികള്‍ നടത്തുന്ന ആക്രമത്തിനെതിരെയാണ് രജനീകാന്തിന്റെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ രജനീകാന്ത് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ രജനീകാന്തിന്റെ ഈ പ്രതികരണത്തിനു ശേഷം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. സിഎഎയെയും എന്‍ആര്‍സിയെയും പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാതെയാണ് രജനീകാന്തിന്റെ പ്രതികരണമെന്നാണ് ആളുകളുടെ പ്രതികരണം.
”ഇന്ത്യന്‍ പൗരന്മാര് ഐക്യത്തോടെ നില്‍ക്കുകയും രാജ്യത്തിന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ബോധവാന്മാരാകുകയും വേണം. അക്രമത്തിനിടയാക്കിയതില് ഞാന്‍ അതീവ ദു:ഖിതനാണ്, ”രജനികാന്ത് ട്വീറ്റ് ചെയ്തു.
മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ട്വീറ്റില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. StandWithRajinikanth, ShameOnYouSanghiRajini – എന്നിങ്ങനെയുള്ള ഹാഷ്ഗുകളും ഉയര്‍ന്നു.
‘
Discussion about this post