ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ആയിരങ്ങള്‍ തലസ്ഥാനത്ത് അണിചേര്‍ന്നു. ഞങ്ങള്‍ രാജ്യത്തിനൊപ്പമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനങ്ങള്‍ ഒത്തുചേര്‍ന്നത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അയ്യായിരത്തിലധികം ജനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെ കൊണാട്ട് പ്ലെയിസിലെ റാലിയില്‍ പങ്കെടുത്തത്.
വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റാലി തങ്ങള്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് എതിരാണെന്ന് ശബ്ദമുയര്‍ത്തി. ഇന്ത്യന്‍ പതാകയേന്തിയാണ് അവര്‍ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യമ്പാടും പ്രതിഷേധങ്ങളും കലാപങ്ങളും നടക്കുമ്പോള്‍ തങ്ങള്‍ രാജ്യത്തെ നിയമത്തിനൊപ്പമുണ്ടെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ പ്രകടനം നടത്തിയത്.
https://twitter.com/indiantweeter/status/1208004488801456128
Discussion about this post