ഡൽഹി: 2020ലേക്കുള്ള വികസന പദ്ധതികൾ ത്വരിതപ്പെടുത്താൻ കേന്ദ്ര മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.
മുതിർന്ന ബിജെപി- ആർ എസ് എസ് നേതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു. ‘മിഷൻ 2020’യുടെ ഭാഗമായുള്ള പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി. മന്ത്രിമാരെ എട്ട് മുതൽ പത്ത് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രവർത്തന പുരോഗതി പരിശോധിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡി എ സർക്കാർ അധികാരമേറ്റെടുത്ത ശേഷം കഴിഞ്ഞ ജൂൺ പതിമൂന്നിനും മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയിരുന്നു. ഭവന പദ്ധതികൾക്കും എല്ലാ കുടുംബംഗങ്ങൾക്കും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതികൾക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികൾക്കും അന്ന് പ്രാമുഖ്യം നൽകിയിരുന്നു.
Discussion about this post