കട്ടക്ക്: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ പരമ്പാര സ്വന്തമാക്കി ഇന്ത്യ. മികച്ച സ്കോര്‍ സ്വന്തമാക്കിയ വിശ്വാസത്തില്‍ ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസിനെ അതേനാണയത്തില്‍ തിരിച്ചടിച്ച് മറുപടി കൊടുത്തു ഇന്ത്യ ടീമിനെ ചുണക്കുട്ടികൾ. ബൗളിങ് നിരകള്‍ അടിവാങ്ങിക്കൂട്ടിയ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിനാണ് ജയിച്ചത്. ഇതോടെ ഇന്ത്യ പരമ്പര2-1ന് സ്വന്തമാക്കി.
316 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മ(63), കെ.എല്‍ രാഹുല്‍(77), വിരാട് കോഹ്ലി(85) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്.
എട്ട് ബാള്‍ ബാക്കിയിരിക്കെയായിരുന്നു ഇന്ത്യന്‍ ജയം. രവീന്ദ്ര ജഡേജ(39), ശ്രദുല്‍ ഠാക്കൂര്‍(17) എന്നിവര്‍ ചേര്‍ന്നാണ് വാലറ്റത്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്. ഓപണര്‍മാര്‍ നല്‍കിയ സ്വപ്ന തുല്യ തുടക്കം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പൂര്‍ത്തീകരിച്ചത്.
ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ 1997-ലെ റെക്കോര്‍ഡ് ആണ് രോഹിത് മറികടന്നത്. 2019 ലോകകപ്പില്‍ രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് 315 റണ്‍സ് അടിച്ചെടുത്തത്.ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞെടുക്കുകയായിരുന്നു. ബാറ്റെടുത്ത എല്ലാവരും മികച്ച രീതിയിലാണ് ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടത്. നിക്കോളസ് പുരാന്‍(89), ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ്(74 നോട്ട് ഒൗട്ട്), എവിന്‍ ലൂയിസ്(21), ഷായ് ഹോപ്(42), റോസ്റ്റണ്‍ ചേസ്(38), ഹെറ്റ്മിയര്‍(37), ജെയ്സണ്‍ ഹോള്‍ഡ്(7) എന്നിവരാണ് വിന്‍ഡീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
അവസാന 10 ഓവറില്‍ 118 റണ്‍സ് ആണ് ഇന്ത്യ വഴങ്ങിയത്. അവസാന അഞ്ചില്‍ 77 റണ്‍സും. നിക്കോളാസ് പുരാനും കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് നടത്തിയ പവര്‍ ഷോയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തളര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 135 റണ്‍സ് ആണ് ചേര്‍ത്തത്. 64 പന്തില്‍ 89 റണ്‍സ് നേടിയ നിക്കോളാസ് പുരാന് തന്‍െറ രണ്ടാം ഏകദിന സെഞ്ച്വറി 11 റണ്‍സിന് നഷ്ടമായി. കീറോണ്‍ പൊള്ളാര്‍ഡ് 51 പന്തില്‍ 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ മുഹമ്മദ് ഷമി 16 റണ്‍സ് ആണ് വഴങ്ങിയത്.
പരുക്കേറ്റ ദീപക് ചഹറിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ച നവദീപ് ൈസനി രണ്ട് പേരെ പുറത്താക്കി. ഹെറ്റ്മിയറുടെയും റോസ്റ്റണ്‍ ചേസിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയാണ് സൈനി തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയത്. വിശാഖപട്ടണത്ത് കളിച്ച അതേ ടീമിനെ വെസ്റ്റ് ഇന്‍ഡീസ് നിലനിര്‍ത്തി.
Discussion about this post