ധാക്ക: പൗരത്വ ഭേദഗതി നിയമവും എന്‍.ആര്.സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുല്‍ മുഅ്മിന്. എന്നാല്‍, ഇന്ത്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അയല്‍രാജ്യങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അന്തരീക്ഷം തണുക്കുമെന്നും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇത് തങ്ങളുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഇന്ത്യ തങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. നിയമപരവും മറ്റുമായ കാരണങ്ങളാലാണ് അവരത് ചെയ്യുന്നത്. പ്രശ്നം ബംഗ്ലാദേശിനെ ഒരു നിലക്കും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ട്.
അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍, ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന നിലയില്‍ ഇന്ത്യയില്‍ അനിശ്ചിതത്വമുണ്ടായാല്‍ അത് തങ്ങളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുണ്ടെങ്കില്‍ അവരുടെ പട്ടിക നല്‍കണമെന്ന് നേരത്തേ മുഅ്മിന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post