ജാര്‍ഖണ്ഡില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലമായിരുന്നുവെങ്കിലും ബിജെപി തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ബിജെപി-36, ജെഎംഎം-24, കോണ്‍ഗ്രസ് -8, എഎസ്യുപി-3, ജെവിഎം(പി) -3, ആര്‍ജെഡി-2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില.മുഖ്യമന്ത്രി രഘുവീര്‍ ദാസ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
ബിജെപി തനിച്ചാണ് മത്സരിച്ചത്. 30 സീറ്രിലധികം നേടിയാല്‍ ബിജെപി അധികാരം നിലനിര്‍ത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ജെഎംഎം സഖ്യത്തിന് ഇപ്പോള്‍ 37 സീറ്റുകളാണ് ഉള്ളത്.ബിജെപിയെ പിന്തുണക്കുന്ന എജെഎസ് മൂന്ന് സീറ്റുകളില്‍ മുന്നിലാണ്.
81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെ.പിയാണ് ഇവിടെ ഭരിക്കുന്നത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്.
Discussion about this post