ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.91 കോടി രൂപ വിലമതിക്കുന്ന 5 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും ചെന്നൈ വിമാനത്താവളത്തില്‍ വന്‍ തോതില്‍ സ്വര്‍ണവും മറ്റും പിടികൂടിയിരുന്നു. മൂന്ന് യാത്രക്കാരില്‍ നിന്നും സ്വര്‍ണമുള്‍പ്പെടെ 29 ലക്ഷം രൂപയുടെ വസ്തുക്കളായിരുന്നു പിടികൂടിയത്. സ്വര്‍ണവും സിഗരറ്റുകളും ലാപ്ടോപ്പുകളുമാണ് പിടികൂടിയിരുന്നത്.
Discussion about this post