ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി കൗടില്യ മാര്‍ഗില്‍ സമരത്തിനെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപി ഭവന് മുന്നിലും പ്രതിഷേധത്തിനെത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതേ തുടര്‍ന്ന് മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചെത്തിയവര്‍ പ്രതിഷേധിച്ചു. കസ്റ്റഡില്‍ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയാ സമരസമിതി ആഹ്വാനം ചെയ്തു.
പ്രതിഷേധത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗ് മെട്രോ സ്റ്റേഷന് അടച്ചു. കോണ്‍ഗ്രസ് വക്താവായ ഉദിത് രാജിനെയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ദിര്‍ മാര്‍ഗിലേക്ക് വിദ്യാര്‍ഥികളുമായി വന്ന ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post