കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരായ മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന് ഷെയ്ന് നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ക്ക് കത്തയച്ചു.
തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനപൂര്‍വമല്ല ഈ പരാമര്‍ശം നടത്തിയതെന്നും ഷെയ്ന് കത്തില്‍ വ്യക്തമാക്കി. ഷെയ്ന് അയച്ച കത്ത് ലഭിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.രഞ്ജിത്ത് അറിയിച്ചു.
Discussion about this post