രാമേശ്വരം : അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എപിജെ അബ്ദുള്‍ കലാമിന്റെ സ്വത്തു വിവരങ്ങള്‍ കുടുബം പുറത്തുവിട്ടു.എന്നാല്‍ കലാം വില്പത്രങ്ങളൊന്നും തയ്യാറാക്കിയതായി അറിവില്ല എന്നും ബന്ധുക്കള്‍ അറിയിച്ചു.കലാം തന്റെ പേരിലുള്ള കുറച്ചു സ്ഥലം മൂത്ത സഹോദരനെ ഏല്‍പ്പിച്ചിരുന്നു. മറ്റൊരു സഹോദരനായ മുത്തു മീരാന്‍ ലബ്ബ മരയ്ക്കാരോടും കലാം തന്റെ കുറച്ചു സ്ഥലവും വീടും സംരക്ഷിച്ചുകൊള്ളാന് ആവശ്യപ്പെട്ടിരുന്നതായും കലാമിന്റെ സഹോദരപുത്രന് ജൈനുലബ്ദീന്‍ പറഞ്ഞു.എന്നാല്‍ ഇതിന്റെ വില്പത്രം തയ്യാറാക്കിയതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബസ്വത്തുക്കള്‍ ഒന്നൊന്നായി വിറ്റഴിച്ചതാണെന്നും കലാമിന്റെ പിതാവ് ബാക്കിവെച്ച ഒരു വീടും അതിനോടു ചേര്‍ന്ന കുറച്ചു സ്ഥലവും മാത്രമാണ് കലാമിനു സ്വന്തമായി ഉണ്ടായിരുന്നതെന്നും ജൈനുലബ്ദീന്‍ അറിയിച്ചു.
കനത്ത കാവലില്‍ കലാമിന്റെ കബറിടം
Discussion about this post