കണ്ണൂര്‍: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരുന്ന വഴിയാണ് പ്രതിഷേധിക്കാന്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് മാറ്റി.
പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം. നേരത്തേ ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്നാണ് സംഘാടകര്‍ അറിയിച്ചത്.
.
Discussion about this post