ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിനു മുന്പില് മരണം വരെ നിരാഹാരസമരം നടത്തുമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര് ഗൗരിയമ്മ. തന്റെ ഓഫീസ് പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ല. കൈവശാവകാശം ചോദിച്ച ആര്‍ഡിഒയുടെ നടപടി തെറ്റാണെന്നും ഗൗരിയമ്മ അറിയിച്ചു.
എ.എന്‍. രാജന്‍ബാബു, കെ.കെ. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജെഎസ്എസിന്റെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെയാണന്നും ഗൗരിയമ്മ ആരോപിച്ചു.
Discussion about this post