ഡല്‍ഹി: ഓരോ സിആര്‍പിഎഫ് ജവാന്മാര്ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്ക്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഫ് ജവാന്മാരേയും കുടുംബത്തേയും ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ പറഞ്ഞു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ ഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി സംരക്ഷിക്കുന്ന ജവാന്മാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post