ഡല്‍ഹി: ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലാന്‍ഡര്‍ റോവര്‍ ദൗത്യം 2020-ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ചന്ദ്രയാന്‍ 2 ഒരിക്കലും പരാജയപ്പെട്ടതായി പറയാന്‍ കഴിയില്ല. ഒരു രാജ്യത്തിന്റെയും ദൗത്യങ്ങള്‍ ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ചിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും നിരവധി പരീക്ഷണത്തിന് ശേഷമാണ് വിജയം കൈവരിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാന്ദ്രയാന്‍ മൂന്ന് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ചാന്ദ്രപര്യവേഷണ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.
Discussion about this post