മുംബൈ: കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി. മുംബൈ സാമ്പത്തിക തട്ടിപ്പ് തടയുന്ന നിയമ കോടതിയാണ് അനുമതി നല്‍കിയത്.
ജനുവരി 18 വരെ വിധിക്കെതിരെ പ്രതിഭാഗത്തിന് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വിധിച്ചു. അതുവരെ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാനാവില്ല.
6,203.35 കോടി രൂപയും 2013 മുതലുള്ള ഇതിന്റെ വാര്‍ഷിക പലിശയുമാണ് ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
Discussion about this post