ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ഡബ്ലിയുസിസിയുള്‍പ്പടെയുള്ള സിനിമരംഗത്തുള്ളവര്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. സിനിമയുടെ മറവില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടി ആണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട് വന്നതോടെ വാദി പ്രതിയാകുന്ന അവസ്ഥയാണെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മലയാള സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഹാലിളകിയ പൊരിച്ച മത്തി ടീമോ സിനിമാ മേഖല ശുദ്ധീകരിക്കാന്‍ ഇറങ്ങിയ ഡബ്ല്യുസിസിയോ ഇക്കാര്യത്തില്‍ പ്രതികരിച്ചതായി കണ്ടില്ല. വാസ്തവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഡബ്ല്യുസിസി ആയിരുന്നു എന്നോര്‍ക്കണം.
എന്തുകൊണ്ടാണ് ഇവരാരും തന്നെ ഈ റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിക്കാത്തത്? സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, മയക്കുമരുന്ന് ഉപയോഗം, മനപ്പൂര്‍വ്വം അവസരങ്ങള്‍ നിഷേധിക്കല്‍ ഇവയെല്ലാം തെളിവുസഹിതം ആണത്രേ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് പൊരിച്ച മത്തി ടീം പ്രതികരിക്കുക? സിനിമയുടെ മറവില്‍ ലൈംഗിക ചൂഷണവും മയക്കുമരുന്ന് കച്ചവടവും നടത്തിവരുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടി ആണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് വന്നതോടെ വാദി പ്രതിയാകുന്ന അവസ്ഥയാണ്. ബലേ ഭേഷ്.
NB : ഈ പോസ്റ്റ് എഴുതുന്ന നേരത്ത് WCC വളരെ വൈകിയാണെങ്കിലും പ്രതികരിച്ചിട്ടുണ്ട്. വൈകിയ പ്രതികരണമായതിനാല്‍ പോസ്റ്റ് എഡിറ്റ് ചെയ്യുന്നില്ല.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3389176474457428/?type=3&theater
Discussion about this post