കോട്ട: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണം നൂറ് കടന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് ഒന്‍പത് കുഞ്ഞുങ്ങളാണ്. ഇതോടെയാണ് ഡിസംബറില്‍ മാത്രം ശിശുമരണം നൂറു കടന്നത്.
തൂക്കക്കുറവാണു കുട്ടികളുടെ മരണത്തിനു പ്രധാന കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. അണുബാധയും തണുപ്പുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Discussion about this post