പെരുന്ന :മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി. രാവിലെ ഏഴരയ്ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ചന നടത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിന് എന്‍എസ്എസ് വലിയ പങ്ക് വഹിച്ചുവെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സമ്മേളനത്തിന്‍രെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകകയായിരുന്നു അദ്ദേഹം
‘സ്വന്തം സമുദായത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മറ്റു സമുദായങ്ങളുടെ വളര്‍ച്ചയും മന്നം സ്വപ്നം കണ്ടു. കേരള നവോത്ഥാന ചരിത്രത്തിലെ മുന്‍നിര പോരാളിയായിരുന്നു മന്നം. മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഷ്ട്രീയം കൈകടത്തരുത്. മാറ്റങ്ങള്‍ വേണമെങ്കില്‍ മതങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണം. വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റം അനുവദിക്കില്ല. നല്ല രാഷ്ട്രീയക്കാര്‍ വേണം. പക്ഷേ പാര്‍ട്ടി രാഷ്ട്രീയം വളര്‍ത്താനുള്ള വേദിയായി ക്യാംപസുകളെ മാറ്റരുത്’- അദ്ദേഹം പറഞ്ഞു.
Discussion about this post