ചങ്ങനാശ്ശേരി: മതിലുകള്‍ കെട്ടിയല്ല, എല്ലാ മതിലുകളും പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സി.രാധാകൃഷ്ണന്‍.
മതിലിന് അപ്പുറവും ഇപ്പുറവുമുണ്ട്. അത് നിങ്ങളും ഞങ്ങളും എന്ന ചിന്ത കൊണ്ടുവരും. നമ്മളെന്നത് മറയും. ഭരണാധികാരികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാതിരിക്കുന്നത് വലിയ തകര്‍ച്ചക്കിടയാക്കും. ഇങ്ങോട്ട് വന്നവര്‍ക്ക് ജീവിക്കാനും പ്രാര്‍ഥിക്കാനുമുള്ള എല്ലാ സൗകര്യവും നല്‍കിയതാണ് കേരളത്തിന്റെ സംസ്‌കാരം. കടന്നുവന്നവരാരും എത്തിയത് ആയുധങ്ങളുമായിട്ടായിരുന്നില്ല. നല്ല മനസുമായിട്ടായിരുന്നു. ഇതാണ് കേരളത്തെ ഐക്യത്തോടെ നിലനിര്‍ത്തിയത്. ഈ സംസ്‌കാരം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും സി.രാധാകൃഷ്ണന്‍ പറഞ്ഞു.













Discussion about this post