ചങ്ങനാശ്ശേരി:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. പറഞ്ഞു. കേരള നവോത്ഥാനചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്കും സാമൂഹികനീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ധര്‍മസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും മന്നത്തിന് കഴിഞ്ഞെന്നും പെരുന്തോട്ടം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയരാഷ്ട്രീയം തടയുന്നതില്‍ എന്‍.എസ്.എസിന്റെ പങ്ക് നിര്‍ണായകമാണെന്ന്ും ബിഷപ്പ് പറഞ്ഞു.
ശബരിമലവിഷയം മതവികാരങ്ങളെ വ്രണപ്പെടുത്തുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ എന്‍.എസ്.എസ്. ധീരമായ നിലപാടെടുത്തു. അതിന്റെ ഫലം രാഷ്ട്രീയകേരളം കണ്ടറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് മേഖലയിലും പൊതുവിദ്യാഭ്യാസത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍വീര്യമാക്കുകയാണ്. പാര്‍ട്ടി രാഷ്ട്രീയം വളര്‍ത്താനുള്ളതല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഈ മേഖലയിലെ പ്രശ്‌നങ്ങളില്‍ എന്‍.എസ്.എസിനൊപ്പം സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കുംമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, ആരോഗ്യ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി.നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.













Discussion about this post