ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലിയെ പുകഴ്ത്തി വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. കോഹ്ലി നയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏതൊരു ടൂര്‍ണമെന്റും നേടാന്‍ സാധിക്കുമെന്നാണ് ബ്രയാന്‍ ലാറ പറയുന്നത്.
” കളിക്കുന്ന ഏത് ഐസിസി ടൂര്‍ണമെന്റും വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. എല്ലാ ടൂര്‍ണമെന്റിലും എതിര് ടീമുകള്‍ പേടിക്കുന്നത് ഇന്ത്യയെയാണ്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഫൈനലിലോ സെമിയിലോ ക്വാര്‍ട്ടറിലോ ഇന്ത്യയെ നേരിടേണ്ടിവരുമെന്ന് അവര്‍ ഭയക്കുന്നു ” ലാറ പറഞ്ഞു.
കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റുകളിലെ ഫൈനലുകളിലും സെമിഫൈനലിലും ഇന്ത്യ എത്തിയിരുന്നുവെങ്കിലും കിരീടനേട്ടത്തിലെത്താന് സാധിച്ചിരുന്നില്ല. അവസാനമായി 2013-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കിരീടം നേടിയത്.
Discussion about this post