റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമര്‍പ്പിച്ച് ഫ്‌ലോട്ട് യാതൊരു നിലവാരവുമില്ലാത്തതാണെന്ന് വിലയിരുത്തല്‍. പരമ ബോറും പഴഞ്ചനും ഫ്യൂഡലും സവര്‍ണവും വര്‍ഗീയവും, സര്‍വോപരി, യാതൊരു നവോത്ഥാന സന്ദേശവും കണ്‍വെ ചെയ്യാത്തതുമായ ഫ്‌ലോട്ട് ആണ് കേരളം സമര്‍പ്പിച്ചതെന്ന് മാധ്യമപ്രവര്‍ത്തകനായ റെജികുമാര്‍ പരിഹസിച്ചു. എന്തിനാണു ഡല്‍ഹിയിലെ തെരുവിലൂടെ വിലയേറിയ സമയത്ത് ഓടിച്ചു കളിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു. ഫ്‌ലോട്ടിന്റെ ചിത്രം പങ്കുവച്ചാണ് വിമര്‍ശനം
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
റിപ്പബ്ലിക് ദിന പരേഡിലേക്ക് കേരളം സമര്‍പ്പിച്ച ഫ്‌ലോട്ടാണിത്. ആരാണാവോ ഉപജ്ഞാതാവ്? പരമ കഷ്ടം.
സ്ഥലകാല കലാ ബോധമുള്ളവര്‍ ഇതു നിരസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇത്രയ്ക്കു പരമ ബോറും പഴഞ്ചനും ഫ്യൂഡലും സവര്‍ണവും വര്‍ഗീയവും, സര്‍വോപരി, യാതൊരു നവോത്ഥാന സന്ദേശവും കണ്‍വെ ചെയ്യാത്തതുമായ ഈ ഫ്‌ലോട്ട് എന്തിനാണു ഡല്‍ഹിയിലെ തെരുവിലൂടെ വിലയേറിയ സമയത്ത് ഓടിച്ചു കളിക്കുന്നത്?
പഴയ കോട്ടയം ചെല്ലപ്പന്‍ഭവാനി ബാലെ രംഗം പോലെയോ, കൊല്ലം യവനയുടെ നാടകങ്ങളിലെ ആര്‍ട്ടിസ്റ്റ് സുജാതന്റെ പശ്ചാത്തല ദൃശ്യം പോലെയോ, അമ്പലപ്പറമ്പ് കെട്ടുകാഴ്ച പോലെയോ ആണോ റിപ്പബ്ലിക് ദിന പരേഡിലെ ഫ്‌ലോട്ട് തയാറാക്കേണ്ടത്?
മുന്‍പും സമാനമായിരുന്നു അവസ്ഥ. നെറ്റിപ്പട്ടം കെട്ടിയ കൊമ്പനും പിന്നെ എന്തൊക്കെയോ കൂതറ ഏര്‍പ്പാടുകളും.
കായലും തെങ്ങും കളരിയും ആട്ടവും കളിയും
വികൃതമായ തെയ്യവും കോവിലകവും കോലംകെട്ട ചുണ്ടനും…
ഇതൊന്നുമല്ലാതെ വേറൊന്നും കേരളത്തിനു കാണിക്കാനില്ലേ?ഇത്രയ്ക്കു പരമ ബോറും പഴഞ്ചനും ഫ്യൂഡലും സവര്‍ണവും വര്‍ഗീയവും, സര്‍വോപരി, യാതൊരു നവോത്ഥാന സന്ദേശവും കണ്‍വെ ചെയ്യാത്തതുമായ ഈ ഫ്‌ലോട്ട് എന്തിനാണു ഡല്‍ഹിയിലെ തെരുവിലൂടെ വിലയേറിയ സമയത്ത് ഓടിച്ചു കളിക്കുന്നത്?
https://www.facebook.com/photo.php?fbid=2678608088890174&set=a.103791256371883&type=3&theater
ആവര്‍ത്തനമെന്ന് ആരോപിച്ചാണ് ഫ്‌ലോട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം സമിതി തള്ളിയത്. ഇത്തവണ സമര്‍പ്പിച്ചത് പോലെയുള്ള ഫ്‌ലോട്ടാണ് മുമ്പു കേരളം പരേഡില്‍ അണിനിരത്താറുള്ളത്.













Discussion about this post