ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയവര്‍ കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ രണ്ട് മാസത്തിനുള്ളില്‍ 445 നിയമലംഘകര്‍ ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായെന്ന് ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷ സേന ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാമി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 1002 പേരെ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള അതിര്‍ത്തി ഏകോപന സമ്മേളനത്തില്‍ എന്‍ആര്‍സിയും, എസിസിയും ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അത് ഇന്ത്യയുടെ ആഭ്യനതരകാര്യമാണെന്നായിരുന്നു ഡയറക്ടര്‍ ജനറലിന്റെ മറുപടി. അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 25 മുതല്‍ 30വരെ ഡയറക്ടര്‍ തല ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
മ്യാന്‍മര്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ആധുനിക ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ ബിജിബി പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.









Discussion about this post