ഡല്‍ഹി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നങ്കാന സാഹിബിന് പുറത്ത് പ്രകോപിതനായ മുസ്ലീം ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹത്തെ കോപാകുലരായ മുസ്ലി ജനക്കൂട്ടം ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വീഡിയൊ അകാലിദള്‍ എംഎല്‍എ മഞ്ജിന്ദര്‍ സിര്‍സയാണ് പുറത്ത് വിട്ടത്.
സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പരിവര്‍ത്തനം ചെയ്ത ഒരു മുസ്ലീം ആണ്‍കുട്ടിയുടെ കുടുംബമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി യതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
It is shocking to see the state of minorities in Pakistan: @mssirsa, Spokesperson, Akali Dal tells TIMES NOW over Pak mob threatening Sikhs. pic.twitter.com/P3PzcOXt9f
— TIMES NOW (@TimesNow) January 3, 2020
പാക്കിസ്ഥാനിലെ സിഖുകാരുടെ മനസ്സില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം സാമുദായിക സംഭവങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഞാന്‍ ഇമ്രാന്‍ ഖാന്‍ജിയോട് അഭ്യര്‍ത്ഥിക്കുന്നു . പ്രതിഷേധത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് സിര്‍സ പറഞ്ഞു.
മുസ്ലീം ജനക്കൂട്ടം ഗുരുദ്വാരയിലേക്ക് കല്ലെറിഞ്ഞതായും സിഖ് സമുദായത്തോട് വീടുകളില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതായും സിര്‍സ പറഞ്ഞു. സിര്‍സ പങ്കിട്ട വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാനായില്ല എന്ന കുറിപ്പോടെ ടൈംസ് നൗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
അനാവശ്യവും വ്യാജവുമാണെന്ന് ഇന്ത്യ തള്ളിക്കളഞ്ഞ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ആണവയുദ്ധം നടത്തുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു.









Discussion about this post