ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ പാക്കിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണവുമായി ബന്ധപ്പെടുത്തി രാഹുല്‍ഗാന്ധിയേയും, നവജ്യോത് സിദ്ദുവിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പാക്കിസ്ഥാന്‍ അംബാസിഡര്‍ സിദ്ദു എവിടെയാണ്? എന്തു കൊണ്ടാണ് തുക്‌ഡേ തുക്‌ഡേ സംഘവും പ്രതിപക്ഷവും വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് എന്നാണ് ഗിരി രാജ് സിംഗിന്റെ ചോദ്യം.
” പാകിസ്ഥാനില്‍ നങ്കാന സാഹിബ് ഗുരുദ്വാരയ്‌ക്കെതിരെ ആക്രമണമുണ്ടായി, ഇവിടെ ഇന്ത്യയില്‍, ആ രാജ്യത്ത് മതപരമായ പീഡനങ്ങള്‍ നേരിട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ പ്രതിഷേധം നടക്കുന്നു. . രാഹുലിന്റെ (ഗാന്ധി) പാകിസ്ഥാന്‍ ബ്രാന്‍ഡ് അംബാസഡര്‍ സിദ്ധു എവിടെയാണ്? എന്തുകൊണ്ടാണ് തുക്‌ഡെ തുക്‌ഡെ സംഘവും പ്രതിപക്ഷവും നിശബ്ദത പാലിക്കുന്നത്? പ്രധാനമന്ത്രി മോദി ഇരകളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ട്? എന്തു കൊണ്ടാണ് അവര്‍ക്ക് പൗരത്വം നിഷേധിക്കുന്നത് ? ” ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.
തന്റെ ട്വീറ്റിനൊപ്പം സംഭവത്തിന്റെ വൈറല്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
पाकिस्तान में ननकाना साहेब/सिखों पर हमला हुआ और यहाँ पाक का विरोध के बजाए जिनपे पाकिस्तान में अत्याचार हुए उनको वापिस लेने का विरोध हो रहा।
कहाँ गए राहुल के पाक ब्रांड अम्बेसडर सिद्दू , टुकड़े-टुकड़े गैंग व बिपक्ष,सब चुप।
क्या मोदी इनका दर्द न सुनें, क्या इन्हें नागरिकता न मिले। pic.twitter.com/vJEVA99g0s— Shandilya Giriraj Singh (मोदी का परिवार) (@girirajsinghbjp) January 4, 2020
പാക്കിസ്ഥാനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിമര്‍ശിച്ചതിന് പിറകെ സിഖുകാരെ ഭീഷണിപ്പെടുത്തി മുസ്ലിം ആള്‍ക്കൂട്ടം രംഗത്തെത്തുകയായിരുന്നു. ഗുരുദ്വാരയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തു.









Discussion about this post