ഗുവാഹട്ടി : നുഴഞ്ഞ് കയറ്റക്കാരെ അസമില്‍ നിന്ന് പുറത്താക്കാന്‍ രൂപീകരിച്ച കരാറായ അസം അക്കോഡില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ സിപിഎം സംഘടിപ്പിച്ച റാലിയിലാണ് എന്‍ആര്‍സിയെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്.
അനധികൃത കുടിയേറ്റക്കാരെ എല്ലാം അസമില്‍ നിന്ന് പുറത്താക്കുന്നതിന് രൂപീകരിച്ച് കരാര്‍ ആണ് അസം അക്കോഡ്. അസം അക്കോഡിന്റെ ഭാഗമായാണ് അസമില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം എന്‍.ആര്‍.സി നടപ്പാക്കിയത്. 1971 മാര്‍ച്ച് 25 നു ശേഷം അസമില്‍ കുടിയേറിയ എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് കരാര്‍. ഇതില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കില്ലെന്നാണ് സീതാറാം യെച്ചൂരി അസമില്‍ ഉറപ്പ് നല്‍കിയത്.
അതിന്റെ അര്‍ത്ഥം സിപിഎം എന്‍.ആര്‍.സിയെ പിന്തുണയ്ക്കുന്നു എന്നാണെന്ന വിലയിരുത്തലുമായി വിമര്‍ശകര്‍ രംഗത്തെത്തി. നുഴഞ്ഞ് കയറ്റക്കാരെ പുറത്താക്കാന്‍ നിലവില്‍ എന്‍.ആര്‍.സി അസമില്‍ മാത്രമേ ഉള്ളൂ . അസം അക്കോഡിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ആര്‍സി നടപ്പാക്കിയത്. നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ ശക്തമായ വികാരമുള്ള അസമില്‍ എത്തിയപ്പോള്‍ സിപിഎം നിലപാട് മാറ്റിയെന്നാണ് ആരോപണം. എന്തൊരു ഉളുപ്പില്ലായ്മയാണ് ഇതെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി.











