കോട്ട ആശുപത്രിയിലെ ശിശുമരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ശിശു മരണത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഉത്തരവാദിത്തത്തോടെ വേണം പ്രതികരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിശുമരണത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതേ തുടര്‍മ്മ് ശിശുമരണത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി അശോക് ഗെഹ് ലോട്ട് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.
”നിരവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം നമുക്കാണ്. വസുന്ധര രാജയുടെ തെറ്റുകള്‍ക്കെതിരായിട്ടാണ് ആളുകള്‍ നമുക്ക് വോട്ട് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കൂടുതല്‍ അനുകമ്പയോടെയുള്ളതും സൂക്ഷമതയോടെയുമാകണമെന്ന് ഞാന്‍ കരുതുന്നു. അധികാരത്തിലേറിയിട്ട് 13 മാസമായിട്ടും കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്രയധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക തന്നെ വേണം.’സച്ചിന്‍ പൈലറ്റ് പറഞ്ഞു.
നാടകം കളിക്കാതെ പ്രിയങ്ക വധേര കോട്ടയിലേക്ക് പോകണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ഇതിനിടെ രാജസ്ഥാനിലെ ശിശുമരണം 107 ആയി.











