റംബാൻ: ജമ്മു കശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ മൂലം മണിക്കൂറുകളായി ഒറ്റപ്പെട്ടു പോയ ആസിഫക്കും കുടുംബത്തിനും രക്ഷകരായി സി ആർ പി എഫ് ദൗത്യസംഘം. ദേശീയ പാത 44ൽ അകപ്പെട്ടു പോയ കുടുംബത്തിന് ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളുമായി 12 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്.
157 ബറ്റാലിയനിലെ ഇൻസ്പെക്ടർ രഘുവീർ നയിക്കുന്ന സംഘമാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. ആസിഫ എന്ന സ്ത്രീക്കൊപ്പം അവരുടെ കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ആസിഫ സി ആർ പി എഫിനെ സഹായത്തിനായി വിളിക്കുകയായിരുന്നു.
അതേസമയം റംബാനിലെ മണ്ണിടിച്ചിൽ മൂലം ജമ്മു -ശ്രീനഗർ ദേശീയപാത വീണ്ടും അടച്ചിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും ദേശീയ പാത അടഞ്ഞു കിടക്കുന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരന്തരം മണ്ണിടിഞ്ഞ് വിണു കൊണ്ടിരിക്കുന്നത് പാത വൃത്തിയാക്കുന്നതിന് തടസ്സമാകുകയാണ്. ഒപ്പം ഇടയ്ക്കിടെയുണ്ടാകുന്ന മഴയും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
Discussion about this post