ഇന്‍ഡോര്‍: ഇന്ത്യശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റണ്‍സ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി.
ഇന്തയ്ക്ക് വേണ്ടി 32 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത രാഹുലും,29 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ശിഖര്‍ ധവാനും മികച്ച തുടക്കം നല്കി. ഇരുവരുടേയും വിക്കറ്റ് ഡിസില്‍വ നേടി.
പിന്നിടെത്തിയ ശ്രേയാസ് അയ്യരും(26 പന്തില്‍ നിന്ന് 34)മികച്ച പിന്തുണ നല്കി. കോഹ്ലി( 24 പുറത്താകാതെ )യും റിഷഭ് പന്തും( 1) ഇന്ത്യയെ വിജയത്തിലെത്തിച്ചു. 34 റണ്‍സ് നേടിയ കുശാല്‍ പെരേര ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
104 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഗുണതിലകെ (20), അവിഷ്ക ഫെര്‍ണാണ്ടൊ (22), കുശാല്‍ പെരേര (34), ഒഷാഡ ഫെര്‍ണാണ്ടൊ (10), രാജപക്സെ (9) എന്നിവര്‍ പെട്ടെന്ന് താനാണ് പുറത്തായി. ഇന്ത്യക്ക് വേണ്ടി താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി.
Discussion about this post